Categories

മഹാസഖ്യം തകര്‍ത്ത് രാജിവെച്ച നിതീഷ് കുമാറിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

 

ന്യൂദല്‍ഹി: അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് രാജി വെച്ച നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അഴിമതിക്കെതിരെ പോരാടുന്നതില്‍ അണിചേരുന്നതിന് അഭിനന്ദനങ്ങള്‍ എന്നാണ് മോദി പറഞ്ഞത്.

തന്റെ ടിറ്റ്വര്‍ അകൗണ്ടിലൂടെയാണ് മോദി നിതീഷ് കുമാറിനെ അഭിനന്ദിച്ചത് ബി.ജെ.പിയുമായി അടുക്കാന്‍ നിതീഷുമായി ശ്രമിച്ചിരുന്നു എന്നാരോപണത്തിന് ആക്കം കൂട്ടുന്നതാണ് ഈ അഭിനന്ദനം. ഇതിനിടെ ബിഹാറിലെ ഭരണം ദുഷ്‌കരമായി എന്നും രാജിയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലായിരുന്നു എന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു.


Also Read മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ കൂടെയുണ്ട്; ആള്‍കൂട്ട ഭീകരതക്ക് ഇരയായ ജുനൈദിന്റെ കുടുംബത്തിന് ആശ്വാസവുമായി പിണറായി വിജയന്‍


2015-ല്‍ മോദി സര്‍ക്കാരിനെതിരെ പ്രതിരോധം എന്ന നിലയിലാണ് നിതീഷ്‌കുമാറും ലാലു പ്രസാദ് യാദവും ചേര്‍ന്ന് മഹാസഖ്യത്തിമന് രൂപം നല്‍കിയത്. ഇതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ഇതിനിടെ ജെ.ഡി.യുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

243 അംഗം സഭയില്‍ 80 സീറ്റുമായി ലാലുവിന്റെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെ.ഡി.യുവിന് 71 ഉം ബി.ജെ.പിക്ക് 53 സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസിന് 27ഉം. നിതീഷിന്റെ കൂടെ ജെഡിയു അംഗങ്ങള്‍ ഉറച്ചുനില്‍ക്കുകയും ബിജെപി പിന്തുണയ്ക്കുകയും ചെയ്താല്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവും