എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംഘടനകള്‍ ക്രിമിനല്‍ സംഘങ്ങളെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി
എഡിറ്റര്‍
Tuesday 7th January 2014 8:29am

endosalfan2

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം.

സംഘടനകള്‍ ക്രിമിനല്‍ സംഘമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കി.

എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധി നല്‍കിയ പരാതിയിലാണ് നടപടി. എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനിരിക്കേയാണ് പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.

സംഘടനകളുടെ പ്രവര്‍ത്തനം സാധാരണ ജനങ്ങളെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന വിധത്തിലാണെന്നാണ് പരാതിയില്‍ പറയുന്നത്.

സംഘടനകളുടെ ഭാരവാഹികള്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു.

2012 മാര്‍ച്ച് 26 ന് കെ.ജി.എം.ഒ പേരില്‍ വന്ന ലേഖനം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് 2012 ഏപ്രിലില്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് കാസര്‍കോട് കളക്ടറോട് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Advertisement