ന്യൂദല്‍ഹി: കേന്ദ്രവിജിലിന്‍സ് കമ്മീഷണറായി പി.ജെ.തോമസിനെ നിയമച്ചതിലുണ്ടായ അപാകതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച വന്നതായും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.വി.സി നിയമന വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

പി.ജെ തോമസിനെ നിയമിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതായി സുഷമ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു. സി.വി.സി ആയി തോമസിനെ നിയമിച്ചത് റദ്ദാക്കിയ സുപ്രീംകോടതി വിധിയെ കേന്ദ്ര സര്‍ക്കാര്‍ മാനിക്കുന്നു. സി.വി.സിയെ നിയമിക്കുമ്പോള്‍ പാലിക്കേണ്ടതായി സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അനുസരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.