manmohan-2ധാക്ക: തീവ്രവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ദല്‍ഹി ഹൈക്കോടതിക്കരികെ നടന്ന സ്‌ഫോടനം തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ധാക്കയിലേക്ക് പോയ അദ്ദേഹം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒരുമിച്ചുനിന്ന് പോരാടിയാലെ തീവ്രവാദത്തെ നേരിടാന്‍ കഴിയൂ. ഇന്ത്യയ്ക്ക് അതിന് കഴിയും. തീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് ഒരിക്കലും വഴങ്ങില്ല. സ്‌ഫോടനത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.