Categories

‘ഉപദേശകരും സമ്മതിച്ചു’; രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി

ന്യൂഡല്‍ഹി : രാജ്യത്തു സാമ്പത്തിക മാന്ദ്യമുണ്ടെന്നത് കണക്കുകള്‍ നേരത്തെ തെളിയിച്ചതാണ്. ഇപ്പോഴിതാ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ വെട്ടിലാക്കി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും രംഗത്തെത്തിയിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശ സമിതിയും തുറന്നു സമ്മതിച്ചിരിക്കുകയാണ്.

പണ, നികുതി നയങ്ങള്‍, കൃഷി, സാമൂഹിക മേഖല തുടങ്ങിയവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകളും സാമ്പത്തിക മേഖലയെ തളര്‍ത്തിയെന്നും സമിതി വിലയിരുത്തുന്നു.

സാമ്പത്തിക തളര്‍ച്ചയ്ക്കു ഒട്ടേറെ കാരണങ്ങളുണ്ടെന്നും അതിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും സമിതി പറയുന്നു. അതേസമയം, സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആറു മാസത്തേക്കു മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയി അറിയിച്ചു.


Also Read:  ‘ഓടിത്തളര്‍ന്ന് വീഴാറായപ്പോള്‍ വെള്ളം കിട്ടിയതു പോലെ’; പ്രായമോ ഇരുന്ന പദവിയെ കണക്കിലെടുക്കാതെ ഉമ്മന്‍ ചാണ്ടിയ്ക്ക് ശിക്ഷ ലഭിക്കണമെന്ന് സരിത നായര്‍


പ്രധാനമന്ത്രിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണു സമിതിയുടെ പ്രഥമ ലക്ഷ്യമെന്നു പറഞ്ഞ ബിബേക് സാമ്പത്തിക മേഖലയിലെ തളര്‍ച്ച പരിഹരിക്കുന്നതിനായി അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

സാമ്പത്തിക മേഖലയുടെ വളര്‍ച്ച ഉറപ്പുവരുത്താന്‍ മറ്റ് ഏജന്‍സികള്‍ക്കും പ്രധാനമന്ത്രിയുടെ സമിതി നിര്‍ദേശം നല്‍കുമെന്നും ദെബ്‌റോയി പറഞ്ഞു.