എഡിറ്റര്‍
എഡിറ്റര്‍
മോദി എന്ത് നാടകം കളിച്ചാലും യു.പിയില്‍ ബി.ജെ.പി രക്ഷപ്പെടില്ല: മായാവതി
എഡിറ്റര്‍
Friday 17th February 2017 3:53pm


മോദിയുടെ തെറ്റായ നയങ്ങളില്‍ ജനങ്ങള്‍ കോപിച്ചിരിക്കുകയാണെന്നും ഇക്കാരണത്താല്‍ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാനായില്ലെന്നും മായാവതി പറഞ്ഞു.


ലക്‌നൗ:  ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണ് താനെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ കളിയാക്കി ബി.എസ്.പി നേതാവ് മായാവതി. മോദി നാടകം കളിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ ആശീര്‍വാദം ബി.ജെ.പിക്ക് ലഭിക്കുകയില്ലെന്നും മായാവതി പറഞ്ഞു.

മോദിയുടെ തെറ്റായ നയങ്ങളില്‍ ജനങ്ങള്‍ കോപിച്ചിരിക്കുകയാണെന്നും ഇക്കാരണത്താല്‍ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാനായില്ലെന്നും മായാവതി പറഞ്ഞു.


Read more: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇറോം ശര്‍മ്മിളയെത്തിയത് 20കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച്


തെരഞ്ഞടുപ്പിലെ എസ്.പികോണ്‍ഗ്രസ് കൂട്ടുകെട്ടിനെതിരെയും മായാവതി വിമര്‍ശനമുന്നയിച്ചു. ശിവ്പാല്‍ യാദവും അദ്ദേഹത്തിന്റെ സംഘവും അഖിലേഷ് യാദവിന് ആഘാതമുണ്ടാക്കുമെന്നും എല്ലായിടത്തും ശിവ്പാല്‍ യാദവിനെ മുലായം അപമാനിക്കുകയാണെന്നും മായാവതി പറഞ്ഞു.

യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തോടുമാണ് ബി.എസ്.പിക്ക് മത്സരിക്കാനുള്ളത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നത് മാര്‍ച്ച് 11നാണ്.

Advertisement