ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഭാര്യ ഗുര്‍ശരണ്‍ കൗറും നേത്രദാന പ്രതിജ്ഞയെടുത്തു. ദേശീയ നേത്രദാനദിനാചരണത്തിന്റെ ഭാഗമായായിരുന്നു ഇത്. ഇരുവരും കണ്ണ് ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് 45 ലക്ഷം പേര്‍ക്ക് കാഴ്ചവൈകല്യമുണ്ടെന്നും കോര്‍ണിയ മാറ്റിവയ്ക്കലിലൂടെ ഇതില്‍ 30 ലക്ഷം പേര്‍ക്കെങ്കിലും കാഴ്ച നല്‍കാനാവുമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 28.4 കോടി പേര്‍ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരാണ്. ഇവരില്‍ 90 ശതമാനവും വികസ്വര രാജ്യങ്ങളിലുള്ളവരാണ്.