ചെന്നൈ: പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത് തുടരുമെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ എം. വെങ്കയ്യ നായിഡു. കല്‍ക്കരി പാട വിഷയം മാത്രമല്ല  2 ജി ഉള്‍പ്പെടെയുള്ള അഴിമതികള്‍ മുന്‍നിര്‍ത്തിയാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

Subscribe Us:

യു.പി.എ സര്‍ക്കാര്‍ രാജ്യത്തിന് ബാധ്യതയായിരിക്കുകയാണ്. ഇത് ഇനിയും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒന്നും ഞങ്ങള്‍ സ്വീകരിക്കില്ല.
പ്രധാനമന്ത്രി മാത്രമല്ല മന്ത്രിസഭ തന്നെ രാജിവെക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

2 ജി സ്‌പെക്ട്രവും ആദര്‍ശ് അഴിമതിയും ഉള്‍പ്പെടെയുള്ള കേസുകളുടെ പിടിയിലാണ് കേന്ദ്രസര്‍ക്കാര്‍. അതിന് പിറകെയാണ് ഇതിനെയെല്ലാം വെല്ലുന്ന കല്‍ക്കരി ഖനി വിവാദം വന്നത്. ഇതില്‍ നിന്നും സര്‍ക്കാരിന് പെട്ടെന്നൊന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിലും സാമ്പത്തിക, കാര്‍ഷിക മേഖലകളിലും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.