എഡിറ്റര്‍
എഡിറ്റര്‍
‘വിളി വന്നു ഇനി അമേരിക്ക’; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് മോദി 25നു അമേരിക്കയിലേക്ക്
എഡിറ്റര്‍
Monday 12th June 2017 7:00pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. ഈ മാസം 25നാണ് മോദി അമേരിക്കയിലേക്ക് തിരിക്കുക. 26നു വൈറ്റ് ഹൗസില്‍ വച്ചാകും മോദി ട്രംപ് കൂടിക്കാഴ്ച നടക്കുക. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ അമേരിക്കന്‍ യാത്ര.


Also read ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് ഗുജറാത്ത് മന്ത്രിമാര്‍; സംഭവം വിവാദമായപ്പോള്‍ അദൃശ്യ ശക്തികളെ ആരാധിക്കുകയായിരുന്നെന്ന് വിശദീകരണം; വീഡിയോ


തീവ്രവാദം, പ്രതിരോധ രംഗത്തെ സഹകരണം, ഇന്ത്യയുടെ എന്‍.എസ്.ജി അഗത്വം, എച്ച്-വണ്‍ ബി വിസ തുടങ്ങിയവയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയങ്ങളെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന സൂചന. പാരിസ് ഉടമ്പടിയില്‍ നിന്നുള്ള ട്രംപിന്റെ പിന്‍മാറ്റവും തുടര്‍ന്ന് ഇന്ത്യയെ അമേരിക്ക കുറ്റപ്പെടുത്തിയതുമെല്ലാം ട്രംപ്-മോദി ബന്ധത്തെ ബാധിക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിച്ചില്ലെന്നു വേണം ക്ഷണനത്തില്‍ നിന്നു മനസിലാക്കന്‍.

ഒബാമയുടെ കാലഘട്ടത്തില്‍ ആകെ എട്ട് കൂടിക്കാഴ്ചകള്‍ മോദി ഒബാമയുമായി നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശയാത്രക്കായി 228 കോടി ചെലവഴിച്ച മോദി ഇത് വരെ 45 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അമേരിക്ക (4 തവണ)യും അഫ്ഗാനിസ്ഥാന്‍, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ 2 തവണ വീതവുമാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.


Dont miss  ‘കര്‍ഷകരോട് പുറം തിരിഞ്ഞ് മോദി സര്‍ക്കാര്‍’; കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നവര്‍ പണം കണ്ടെത്തണമെന്ന് കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശം


Advertisement