എഡിറ്റര്‍
എഡിറ്റര്‍
മോദി ബാദ്ഷയെപ്പോലെ പെരുമാറുന്നു; ജനങ്ങളെ കാണുന്നത് വെറും പട്ടികളായി: അസം ഖാന്‍
എഡിറ്റര്‍
Friday 17th February 2017 12:52pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ഒരു ബാദ്ഷായെപ്പോലെ പെരുമാറുന്ന മോദി ജനങ്ങളെ വെറും പട്ടികളായാണ് കാണുന്നതെന്ന് അസം ഖാന്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ പട്ടികളായി മോദി ഉപമിക്കുന്നു. ലോകം മുഴുവന്‍ അത് കേട്ട് നിശബ്ദരായി നിന്നാലും ആ പരാമര്‍ശത്തിന് ഞങ്ങള്‍ക്ക് വിശദീകരണം ലഭിച്ചേ തീരൂ. – അസം ഖാന്‍ പറഞ്ഞു.

മോദി ജീ താങ്കള്‍ പറയുന്നത് ഉത്തര്‍പ്രദേശ് ഒരു തോക്ക് സര്‍ക്കാര്‍ ആണെന്നാണ്. എന്നാല്‍ യു.പിയിലെ ജനങ്ങള്‍ക്ക് തോക്ക് എന്തെന്ന് അറിയില്ല. എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് അറിയാം. കാരണം അവിടെയാണ് കൂട്ടക്കൊല നടന്നത്. ലോകത്തിന് മുന്നില്‍ ഇന്ത്യയെ കളങ്കപ്പെടുത്തിയ സംഭവമായിരുന്നു അത്. മോദി ജീ താങ്കള്‍ക്ക് തോക്ക് എന്താണെന്ന് അറിയാം ആസിഡും കൂട്ടക്കുരുതിയും എന്താണെന്ന് അറിയാം. എന്നാല്‍ അതിന്റെയെല്ലാം ഫലം അനുഭവിച്ചത് ഞങ്ങള്‍ മാത്രമാണ്- അസം ഖാന്‍ പറഞ്ഞു.


Dont Miss സര്‍, താങ്കള്‍ പരിഭ്രമത്തിലാണെന്ന് തോന്നുന്നു; മോദിയെ ട്രോളി കെജ്‌രിവാള്‍


നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ജനരോഷം തണുപ്പിക്കാനായി സ്വന്തം അമ്മയെ ക്യൂവില്‍ നിര്‍ത്തിയ മഹാനാണ് അദ്ദേഹം. അമ്മ ക്യൂവില്‍ നില്‍ക്കുന്നത് ടിവി ചാനലുകാര്‍ വാര്‍ത്തയാക്കുമെന്നും അതുവഴി ജനരോഷം തണുപ്പിക്കാമെന്നുമായിരുന്നു മോദിയുടെ കണക്കുകൂട്ടല്‍- അസം ഖാന്‍ പറയുന്നു.

കനോജ് ജില്ലയിലെ ചിബ്രമോ മണ്ഡലത്തിലായിരുന്നു അസംഖാന്റെ തിരഞ്ഞെടുപ്പ് റാലി. മൂന്ന് മണിക്കൂര്‍ വൈകിയാണ് അസം ഖാന്‍ പരിപാടിക്കെത്തിയത്. എന്നാല്‍ താന്‍ വൈകാനുള്ള കാരണവും മോദിയാണെന്ന് അസം ഖാന്‍ കുറ്റപ്പെടുത്തി.

എന്റെ ഹെലികോപ്റ്റര്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ടേക്ക് ഓഫ് ചെയ്യാന്‍ സാധിച്ചില്ല. കാരണം ആ ഏരിയയില്‍ കൂടി മോദി ജീ പറക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്രയും നേരം അവിടെ കാത്തുനില്‍ക്കേണ്ടി വന്നെന്നും അസം ഖാന്‍ പരിഹസിച്ചു.

Advertisement