ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിലപാട് വ്യക്തമാക്കി. വിഷയത്തില്‍ തനിക്കൊന്നും ഒളിക്കാനില്ലെന്നും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി)യ്ക്കു മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

ബുറാഡിയില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായാരുന്നു പ്രധാനമന്ത്രി. സ്‌പെക്ട്രം വിഷയത്തില്‍ തനിക്കൊന്നും ഒളിക്കാനില്ല. അഴിമതി നടത്തിയ ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കീഴ്‌വഴക്കങ്ങളില്ലെങ്കിലും പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Subscribe Us:

ഭൂരിപക്ഷ തീവ്രവാദവും ഭൂരിപക്ഷ തീവ്രവാദവും ഒരുപോലെ ഭീഷണിയാണെന്ന് പ്ലീനറിയില്‍ സംസാരിക്കവേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു. ആര്‍ എസ് എസിന്റേയും അനുബന്ധസംഘടനകളുടേയും തീവ്രവാദബന്ധം അന്വഷിക്കണമെന്നും സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമ്മേളനത്തില്‍ പ്രസംഗിച്ച പ്രണബ് മുഖര്‍ജിയും ദിഗ്‌വിജയ് സിംഗും ഹൈന്ദവ തീവ്രവാദം മുഖ്യവിഷയമാക്കി. ബാബറി മസ്ജിദും നരേന്ദ്രമോഡി വിഷയവുമെല്ലാം നേതാക്കളുടെ പ്രസംഗത്തില്‍ വിമര്‍ശനത്തിന് വിധേയമായി.