എഡിറ്റര്‍
എഡിറ്റര്‍
ഏറ്റവും ദരിദ്രനായ പ്രധാനമന്ത്രി: മന്‍മോഹന്‍ സിങ്ങിന്റെ വാര്‍ഷിക വരുമാനം 40 ലക്ഷം മാത്രം
എഡിറ്റര്‍
Thursday 16th May 2013 11:40am

manmohan

ഗുവാഹത്തി: ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രധാനമന്ത്രി ഒരുപക്ഷേ മന്‍മോഹന്‍ സിങ്ങായിരിക്കും!!! രാജ്യസഭാ തിരഞ്ഞെടുപ്പിനായി നല്‍കിയ നാമനിര്‍ദേശത്തിലാണ് പ്രധാനമന്ത്രി തന്റെ സ്വത്ത് വിവരം വെളിപ്പെടുത്തിയത്.

Ads By Google

മന്‍മോഹന്‍ സിങ് വെളിപ്പെടുത്തി രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 40,51,964 രൂപമാത്രമാണ്! സ്വന്തമായുള്ള ഏക വാഹനമാകട്ടെ 1996 മോഡല്‍ മാരുതി കാറും!!

ഛണ്ഡീഗഡിലും ന്യൂദല്‍ഹിയിലുമായി രണ്ട് വീടുകളുണ്ടെന്നും പ്രധാനമന്ത്രി പത്രികയില്‍ പറയുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ഭാര്യയുടെ കൈയ്യിലുള്ള പണം വെറും 20,000 രൂപ.

ഭാര്യയുടെ പേരില്‍ 20,31,385 രൂപയുടെ സ്വത്തുമുണ്ടെന്നും മന്‍മോഹന്‍ സിങ് സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു.

രേഖകളില്‍ പറയുന്നത് പ്രകാരം ഇത്രയും ദരിദ്രനും എളിമയോടും ജീവിക്കുന്ന പ്രധാനമന്ത്രി ഒരുപക്ഷേ ഇന്ത്യയില്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

Advertisement