എഡിറ്റര്‍
എഡിറ്റര്‍
‘തീരാത്ത യാത്രകള്‍’; മോദി വീണ്ടും യാത്രക്കൊരുങ്ങുന്നു; 36 മാസത്തിനിടയില്‍ സദര്‍ശിച്ചത് 45 രാജ്യം; ചെലവിട്ടത് 288 കോടി
എഡിറ്റര്‍
Monday 29th May 2017 11:07am


ന്യൂദല്‍ഹി: ഫ്രാന്‍സ്, ജര്‍മനി, റഷ്യ, സ്പെയിന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷമുള്ള മോദിയുടെ 58 ാമത് വിദേശ യാത്രയാണ് ഇന്നത്തേത്.


Also read   അക്ഷയ് കുമാറിനും സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി

ഇന്ന് ഇന്ത്യയില്‍ നിന്ന് യാത്ര തിരിക്കുന്ന മോദി ആദ്യം ജര്‍മനിയിലാണെത്തുക. തുടര്‍ന്ന് സ്‌പെയിന്‍, റഷ്യ ഫ്രാന്‍സ് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചാകും മോദിയുടെ മടക്കം. ജര്‍മനിയില്‍ വ്യാപാരം, നിക്ഷേപം, ശാസ്ത്രസാങ്കേതികം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനും ഭീകരവാദത്തിനെതിരെ ഒരുമിച്ച് നീങ്ങുക തുടങ്ങിയ വിഷയങ്ങളില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നീട് ഈ മാസം 31 ന് സ്പെയിനില്‍ പ്രസിഡന്റ് മരിയാനോ രജോയുമായി മോദി കൂടിക്കാഴ്ച നടത്തും. ജൂണ്‍ ഒന്നിന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വെച്ച് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിനൊപ്പം പങ്കെടുക്കും. ജൂണ്‍ 2 ന് പുതുതായി അധികാരമേറ്റ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഫ്രഞ്ച് സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി ഈ വര്‍ഷം ഇനി അഞ്ചോളം വിദേശ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ഈ വര്‍ഷം ഇനി നിശ്ചയിച്ചിട്ടുള്ള യാത്രകളില്‍ കസാഖ്സ്താന്‍, ഇസ്രഈല്‍, ജര്‍മനി, ചൈന, ഫിലിപ്പീന്‍സ് എന്നിവയാണുള്ളത്.


Dont miss ‘ഗാന്ധിജിക്കുനേരെ രണ്ടാമതൊരാളും വെടിയുതിര്‍ത്തു’ എന്ന് ആരോപണം: ഗോദ്‌സെയെ രക്ഷിക്കാന്‍ സവര്‍ക്കര്‍ അനുകൂല സംഘടന സുപ്രീം കോടതിയില്‍

ജൂണ്‍ ഏഴ്, എട്ട് തീയതികളിലാണ് കസാഖ്സ്താന്‍ സന്ദര്‍ശനം. പിന്നീട് ജൂലായ് 5-6 ഇസ്രഈല്‍, ജൂലായ് 7-8 ജര്‍മനി, സെപ്റ്റംബര്‍ 3-5 ചൈന, നവംബര്‍ 13-14 ഫിലിപ്പീന്‍സ് എന്നിങ്ങനെയാണ് യാത്രകള്‍ തീരുമാനിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശയാത്രക്കായി 228 കോടി ചെലവഴിച്ച മോദി ഇത് വരെ 45 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അമേരിക്ക (4 തവണ)യും അഫ്ഗാനിസ്ഥാന്‍, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ 2 തവണ വീതവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.


You must read this ‘സൈനികരുടെ ശവപ്പെട്ടി വാങ്ങിയതില്‍ കമ്മീഷന്‍ പറ്റിയ ബി.ജെ.പിയെ ജനം മറന്നിട്ടില്ല’; മോശം ഭക്ഷണമെന്ന് പ്രതികരിച്ച സൈനികനോട് മോദി സര്‍ക്കാര്‍ ചെയ്തതും: പി ജയരാജന്‍

ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രസീല്‍, കാനഡ, ഫിജി, ജര്‍മനി, ഇറാന്‍, അയര്‍ലണന്‍ഡ്, കസാഖ്സ്താന്‍, കെനിയ, കിര്‍ഗിസ്താന്‍, ലാവോസ്, മലേഷ്യ, മൗറീഷ്യസ്, മെക്സിക്കോ, മംഗോളിയ, മൊസാംബിക്, മ്യാന്‍മര്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, താജിക്കിസ്താന്‍, താന്‍സാനിയ, തായ്ലന്‍ഡ്, തുര്‍ക്കി, തുര്‍ക്മെനിസ്താന്‍, യു.എ.ഇ, ബ്രിട്ടണ്‍, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ഓരോ തവണ വീതവും മോദി സന്ദര്‍ശിച്ച് കഴിഞ്ഞു.

Advertisement