ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് സാധാരണക്കാന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സമയവും താത്പര്യവമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അമ്പത്തൊന്ന് ശതമാനം എഫ്.ഡി.ഐ ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാര വിദേശനിക്ഷേപത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

Subscribe Us:

പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേല്‍ക്കാനുള്ള താത്പര്യവും സമയവും മന്‍മോഹന്‍ സിങ്ങിനില്ലെന്നും വിദേശ മാധ്യമങ്ങളില്‍ തന്റെ മുഖം മിനുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും എന്‍.ഡി.എ പ്രവര്‍ത്തകരുടെ മീറ്റിങില്‍ പങ്കെടുത്തശേഷം നിതീഷ് പറഞ്ഞു.

എഫ്.ഡി.ഐ യുടെ ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരം പോലെ നിരവധി തീരുമാനങ്ങള്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്കെതിരായി എടുക്കുന്നു. ഡീസല്‍ വില ഉയര്‍ത്തിയതും പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും വിദേശ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ മുഖം മിനുക്കുന്നതിന്റെ ഭാഗമായിരുന്നു.

എഫ്.ഡി.ഐ യുടെ ചില്ലറവ്യാപാര വിദേശ നിക്ഷേപങ്ങള്‍ ഇവിടുത്തെ വ്യാപാരികളുടെ ജീവിതത്തെ ദുരന്തപൂര്‍ണ്ണമായി ബാധിക്കുമെന്നും കൂടാതെ വിദേശ വ്യാപാരികള്‍ ഒരിക്കല്‍ ഇന്ത്യന്‍ വിപണിയിലെത്തിയാല്‍ അത് തദ്ദേശ വ്യാപാരികളെ വളരെ അപകടകരമായ രീതിയില്‍ ബാധിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും നമ്മുടെ തലസ്ഥാനം വിദേശ വ്യാപാരികള്‍ അവരവരുടെ രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്യും. ബീഹാറിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമൂഹത്തിലുണ്ടാക്കുന്ന വിവാദങ്ങളും അസ്വാരസ്യങ്ങളും ശക്തമായി കൊട്ടിയടയ്ക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്.

എന്‍.ഡി.എ സര്‍ക്കാര്‍ സമൂഹത്തിലുണ്ടാക്കിയ ഐക്യവും സമാധാനവും ഇല്ലാതാക്കി രാഷ്ട്രീയ എതിരാളിയെ ഉണ്ടാക്കിയെടുക്കാന്‍ മാത്രമേ പ്രധാനമന്ത്രിയുടെ ഈ സമീപനം കാരണമാകുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.