എഡിറ്റര്‍
എഡിറ്റര്‍
കൂടുതല്‍ മെഡിക്കല്‍-നഴ്‌സിങ് കോളജുകള്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി
എഡിറ്റര്‍
Saturday 3rd November 2012 4:23pm

ന്യൂദല്‍ഹി: രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകളും നഴ്‌സിങ് കോളജുകളും ആരംഭിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ആരോഗ്യരംഗത്തെ പരിശീലനം സിദ്ധിച്ചവരുടെ അപര്യാപ്തത നികത്താനായാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 30 ശതമാനവും ബിരുദാനന്തര കോഴ്‌സുകളുടെ എണ്ണം 50 ശതമാനവും വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.

12 -ാം പദ്ധതിയില്‍ ആരോഗ്യമേഖലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി തുകയാണ് അനുവദിച്ചിരിക്കുന്നത്. നിലവില്‍ പരിശീലനം സിദ്ധിച്ചവരുടെ കുറവ് ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദല്‍ഹിയില്‍ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജിന് തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി.

Advertisement