ന്യൂദല്‍ഹി : 1999 മുതല്‍ തുടരുന്ന ടെലികോം നയം മികച്ച ഫലങ്ങളാണ് തന്നിട്ടുള്ളതെന്നും എന്നാല്‍ അത് നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പറഞ്ഞു.പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

ടു-ജി സ്‌പെക്ട്രം അഴിമതിയെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് സര്‍ക്കാരിന്റെ പൂര്‍ണമായ സഹകരണം ഏജന്‍സികള്‍ക്കുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാനുള്ള ഏത് നീക്കത്തിനും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും

രാജ്യത്തിനുപുറത്തേക്ക് കടത്തിയ കള്ളപ്പണം മുഴുവന്‍ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് പ്രതിപക്ഷത്തിനൊപ്പമാണ്. കള്ളപ്പണത്തിന്റെ ഒഴുക്ക് നാലോ അഞ്ചോ വര്‍ഷം കൊണ്ടു ഉണ്ടായതല്ല. വളരെ പഴക്കമുള്ളതാണിത്. പ്രശ്‌നം നേരിടുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും.

പണപ്പെരുപ്പം രാജ്യത്തെ അലട്ടുന്ന പ്രശ്‌നമാണെന്നും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് അപ്പുറമാണ് അതിന്റെ കാരണങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.
എസ് ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് അറിഞ്ഞില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.