എഡിറ്റര്‍
എഡിറ്റര്‍
രാമന്തളി ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Tuesday 23rd May 2017 9:37am

കണ്ണൂര്‍: രാമന്തളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തന്‍ ബിജുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ടി.പി അനൂപിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രി പയ്യന്നൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് നിന്നുമാണ് അനൂപിനെ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയാണ് അനൂപ് . ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മൊത്തം 7 പ്രതികളാണ് ഉള്ളത്.


Also Read: ‘രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല’; ബി.ജെ.പിയെ വിമര്‍ശിച്ചതിന് ജെ.എന്‍.യു നേതാവ് ഷെഹ്‌ല റാഷിദിനെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത്ത്


രജീഷ്, പ്രജീഷ്, ജ്യോതിഷ് എന്നിവരാണ് കേസിലെ ഇനി പിടിയിലാകാനുള്ള പ്രതികള്‍. അനൂപും റിനീഷും ചേര്‍ന്നാണ് ബിജുവിനെ ആക്രമിച്ചത്. സത്യന്‍, രജീഷ്, പ്രജീഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജ്യോതിഷും നിതിനും ബൈക്കില്‍ ബിജുവിനെ പിന്തുടരുകയായിരുന്നുവെന്നാണ് പിടിയിലായവര്‍ നേരത്തേ മൊഴി നല്‍കിയത്.


Don’t Miss: മോഹന്‍ലാലിനെ വച്ച് മങ്കാത്ത മോഡലില്‍ പടം ചെയ്യരുതോ എന്ന ആരാധകന്റെ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി ഇതാണ്


ഏഴു പേര്‍ ചേര്‍ന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഉടമ, കാര്‍ വാടകയ്ക്ക് നല്‍കാന്‍ സഹായച്ച ആള്‍ എന്നിവരടക്കം മൂന്ന് പേര്‍ ഇന്നലെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ ധനരാജിന്റെ വധത്തിലെ 12 ആം പ്രതിയാണ് കൊല്ലപ്പെട്ട ബിജു.

Advertisement