Categories

സ്‌കൈ സിറ്റി: പ്രാഥമിക അനുമതിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്

തിരുവനന്തപുരം:  കൊച്ചിയിലെ സ്‌കൈ സിറ്റി പദ്ധതിക്ക് പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയതെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. പദ്ധതിക്ക് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രാഥമിക അനുമതി നല്‍കിയിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. യെശോറാം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ആകാശനഗരം പദ്ധതിക്ക് 2004 ആഗസ്റ്റ് 25നാണ് പ്രാഥമിക അനുമതി നല്‍കിയിരിക്കുന്നത്. അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രാഥമിക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

2003 ലാണ് യെശോറാം ഡെവലപ്പേഴ്‌സ് സ്‌കൈ സിറ്റി പദ്ധതി അവതരിപ്പിക്കുന്നത്.  ആ വര്‍ഷം ഏപ്രില്‍ മൂന്നിന് ഇത് സംബന്ധിച്ച രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. തുടര്‍ന്ന് നിരവധി ചര്‍ച്ചയ്ക്കുശേഷം 2004 ആഗസ്റ്റ് ഒന്‍പതിന് തദ്ദേശ സ്വയംഭരണമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ബാബു ജേക്കബ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി കമാല്‍കുട്ടി, ജി.സി.ഡി.എ ചെയര്‍മാനായിരുന്നു പ്രൊഫ. ആന്റണി ഐസക്, നഗരകാര്യ ഡയറക്ടര്‍ ജ. ബെന്നന്‍, ചീഫ് ടൗണ്‍ പ്ലാനര്‍ എസ്. രാജറാം ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, നഗരസഭ സെക്രട്ടറി, യെശോറാം ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എ.ആര്‍.എസ് വാധ്യാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

ഈ യോഗ തീരുമാനം അനുസരിച്ച് ആഗസ്റ്റ് 25ന് എല്‍.എസ്.ജി.ഡി/ നമ്പര്‍ 22056/ ബി3/ 03 ആയി ഉത്തരവ് ഇറക്കുകയും ചെയ്തു. സര്‍ക്കാറിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി.എസ് ജ്യോതികുമാറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിതെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയൊന്നും വരില്ലെന്നും അതിനാല്‍  തത്വത്തില്‍ അംഗീകാരം നല്‍കുന്നുവെന്നുമാണ് 2004ല്‍ ഇറക്കിയ ഉത്തരവിലുള്ളത്.

തേവര മുതല്‍ ഇടപ്പള്ളി വരെ ഫ്‌ളൈ ഓവര്‍ പണിത് സ്‌കൈ സിറ്റി സ്ഥാപിക്കാനാണ് അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പിന്നീട് ഇതിന്റെ അലൈന്‍മെന്റില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ദേശീയ പാത 47ല്‍ കുണ്ടന്നൂരില്‍ നിന്നും തുടങ്ങി സഹോദരന്‍ അയ്യപ്പന്‍ റോഡ് വഴി സുഭാഷ് ചന്ദ്രബോസ് പാര്‍ക്ക് റോഡില്‍ എത്തുംവിധം ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതാണ് പുതിയ അലൈന്‍മെന്റ്.

സ്‌കൈ സിറ്റിക്ക് വ്യവസായവകുപ്പ് അനുമതി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വിവിധ മന്ത്രാലയങ്ങളുടെ അനുമതി ഇനിയും ലഭിക്കാനുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതെല്ലാം ലഭിച്ചശേഷം മാത്രമേ അന്തിമ അനുമതി നല്‍കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചതായി വ്യക്തമായി. പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞമാസം ഒന്‍പതിന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. 2007ലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി യെശോറാം ഡെവലപ്പേഴ്‌സ് പദ്ധതിരേഖ സമര്‍പ്പിച്ചത്. 2007 ഡിസംബര്‍ 19ന് പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കുകയും അനുമതി നിഷേധിക്കുകയും ചെയ്തത്.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില