എഡിറ്റര്‍
എഡിറ്റര്‍
‘സമരം നടത്തുന്നത് കോളെജിലെ പിഴച്ച പെണ്‍കുട്ടികള്‍’; ബാത്ത്‌റൂമിലെ ക്യാമറക്കെതിരെ സമരം ചെയ്ത പെണ്‍കുട്ടികള്‍ക്കെതിരെ അച്ചന്റെ കുര്‍ബാന പ്രസംഗം
എഡിറ്റര്‍
Sunday 30th July 2017 6:57pm

 

ആലപ്പുഴ: ബാത്ത്‌റൂം പുതുക്കി പണിയുന്നതിനും പെണ്‍കുട്ടികളുടെ ബാത്ത് റൂമിന്റെ വരാന്തയിലുള്ള സി.സി.ടിവി അഴിച്ച് മാറ്റുന്നതിനുമായി സെന്റ് അലോഷ്യസ് കോളേജില്‍ സമരം നടത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് എടത്വ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളിയിലെ ഫാദര്‍ ജോണ്‍ മണികുന്നില്‍ കുറുബാന പ്രസംഗം.

കോളേജില്‍ ചില പിഴച്ച പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട് അവരാണ് സമരം നടത്തുന്നതെന്നും സഭയുടെ കീഴിലുള്ള കോളേജിനെ തകര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സമരമെന്നും ആണ് ഫാദര്‍ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞതെന്ന് നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വളരെ മോശം അവസ്ഥയിലുള്ള ബാത്ത്‌റൂം പുതുക്കി പണിയുക, പെണ്‍കുട്ടികളുടെ ബാത്ത് റൂമിന്റെ വരാന്തയിലുള്ള സിസിടിവി അഴിച്ച് മാറ്റുക, ഫോണ്‍ പരിശോധനയുടെ പേരിലുള്ള വിദ്യാര്‍ത്ഥികളുടെ ദേഹപരിശോധന നിര്‍ത്തലാക്കുക, ക്യാന്റീന്‍ ഭക്ഷണത്തിനു അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കുക, കോളേജ് ഗ്രൗണ്ടില്‍ കളിക്കാന്‍ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.


Also Read ചെന്നിത്തലയുടെ നിരാഹാരം ഹര്‍ത്താല്‍ പ്രമാണിച്ച് ഭക്ഷണം കിട്ടാത്തതിനാല്‍; പരിഹാസവുമായി കോടിയേരി


കോളെജിലെ പ്രശ്‌നങ്ങള്‍ ചുണ്ടി കാട്ടി കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ കാണാന്‍ അനുവാദം ചോദിച്ചു. എന്നാല്‍ പ്രിന്‍സിപ്പാള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം തുടങ്ങിയത്. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ കെ.വി. സാബന്‍ കോളേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു.

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചിട്ടുള്ള കോളേജില്‍ വിദ്യാര്‍ത്ഥി ഐക്യമെന്ന നിലയിലാണ് സമരം ചെയ്യുന്നത്. ഇതിനെതിരെയാണ് അച്ചന്റെ കുറുബാന പ്രസംഗം.

Advertisement