ബര്‍ലിന്‍: കുട്ടികളെ ലൈഗികമായി ദുരുപയോഗം ചെയ്തതിന് മുന്‍ കത്തോലിക്കാ പുരോഹിതന് ജര്‍മന്‍ കോടതി തടവുശിക്ഷ. ഏഴുവര്‍ഷമാണ് തടവ്.

പതിനൊന്നുവര്‍ഷത്തിനിടെ 155 കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഇയാളുടെ കംപൂട്ടറില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിയിരുന്നു.

അന്‍പതുകാരനായ ഈ പുരോഹിതന്‍ കാസെന്‍ നഗരത്തിലെ ഒരു സ്‌ക്കൂളില്‍ അധ്യാപകനായിരുന്നു. ലൈഗികാരോപണം ഉയര്‍ന്നതോടെ ഇയാളെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.