കല്‍പ്പറ്റ: മീനങ്ങാടിയില്‍ ബാലഭവനിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ അറസ്റ്റില്‍.

കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. മീനങ്ങാടിയിലെത്തിച്ച വൈദിനകനെ കോടതിയില്‍ ഹാജരാക്കും.


Dont Miss സംവരണത്തെ ഒരിക്കലും ആനുകൂല്യമായി കണ്ടിട്ടില്ല, മറിച്ച് ഒരാശ്വാസമായിരുന്നു; സംവരണ വിരുദ്ധപോസ്റ്റിന് മാര്‍ക്ക് ലിസ്റ്റുകളുടെ കോപ്പിയടക്കം ഉള്‍പെടുത്തി മറുപടിയുമായി മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് പഠിച്ചിറങ്ങിയ യുവ എഞ്ചിനീയര്‍


സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ബാലഭവനിലെ ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്.

ഇതേക്കുറിച്ച് സൂചന ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയരാക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.