Categories

വി­ല­ക്കയറ്റം: ഇ­രു­സ­ഭ­കളും ശ­ബ്ദാ­യ­മാ­ന­മായി

ന്യൂ­ദല്‍­ഹി; വര്‍­ഷക്കാ­ല സ­മ്മേ­ള­ന­ത്തി­ന്റെ ര­ണ്ടാം­ദിവ­സം വി­ല­ക­യറ്റ­ത്തെ ചൊല്ലി പാര്‍­ല­മെന്റി­ലെ ഇ­രു­സ­ഭ­ക­ള­ും ശ­ബ്ദാ­യ­മാ­ന­മായി. ബ­ഹ­ള­ത്തെ­തു­ടര്‍­ന്ന് ഇ­രു­സ­ഭ­ക­ളും നാള­ത്തേ­ക്ക് പി­രിഞ്ഞു.

ചോ­ദ്യോ­ത്ത­രവേ­ള നിര്‍­ത്തിവ­ച്ച് വിഷ­യം ചര്‍­ച്ച­ചെ­യ്യ­ണ­മെന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് സു­ഷ­മ­സ്വ­രാ­ജ് ലോ­ക്‌­സ­ഭ­യില്‍ ആ­വ­ശ്യ­പ്പെ­ട്ടു. എ­ന്നാല്‍ ചര്‍ച്ച ചോ­ദ്യോ­ത്ത­ര­വേ­ള­ക്ക ശേ­ഷ­മാ­വാ­മെ­ന്നാ­യി­രു­ന്നു സ്­പീ­ക്ക­റുടെ നി­ല­പാ­ട്.

ചോ­ദ്യോ­ത്ത­രവേ­ള നിര്‍­ത്തിവ­ച്ച് പെ­ട്രോ­ളി­യം ഉല്‍­പ്പ­ന്ന­ങ്ങ­ളു­ടെ വി­ല­വര്‍­ധ­ന ച­ര്‍­ച്ച­ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ഇ­ട­തു­പാര്‍­ട്ടി­കളും ബി ജെ പിയും അ­ടി­യ­ന്ത­ര­പ്ര­മേ­യ­ത്തി­ന് നോ­ട്ടീ­സ് നല്‍­കി­യി­രുന്നു.
വി­ഷ­യ­ത­ത്തില്‍ വോ­ട്ടെ­ടു­പ്പോ­ടു­കൂ­ടി­യു­ള്ള ചര്‍­ച്ച വേ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു രാ­ജ്യ­സ­ഭ­യില്‍ ബഹ­ളം തു­ട­ങ്ങി­യത്. പ്ര­തി­പ­ക്ഷാം­ഗ­ങ്ങള്‍ ന­ടു­ത്ത­ള­ത്തി­ല­റി­ങ്ങി ബഹ­ളം വ­ച്ച­തി­നെ­തു­ടര്‍­ന്ന് ഇരു­സ­ഭ­ക­ളും 12 മ­ണിവ­രെ നിര്‍­ത്തി­വ­ച്ചി­രുന്നു.
സ­ഭ­ചേ­രു­ന്ന­തി­നു­ മു­മ്പ് സ്­പീ­ക്കര്‍ മീ­രാ­കു­മാറും പ്ര­ധാ­ന­മ­ന്ത്രി മന്‍­മോ­ഹന്‍­സിങും വി­ളി­ച്ചു ചേര്‍­ത്ത സര്‍­വ്വക­ക്ഷി യോ­ഗ­ത്തില്‍ എല്ലാ പാര്‍­ട്ടി­കളും പ­ങ്കെ­ടു­ത്തി­രുന്നു. എ­ന്നാല്‍ വി­ല­ക്ക­യ­റ്റ­ത്തി­നെ­തി­രേ ശ­ക്തമാ­യ നി­ല­പാ­ടെ­ടു­ക്കു­മെ­ന്ന് നേര­ത്തെ തീ­രു­മാ­നി­ച്ചി­രുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.