എഡിറ്റര്‍
എഡിറ്റര്‍
ഉയര്‍ന്ന വില ഈടാക്കല്‍: സൗദിയിലെ ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പുമായി വില നിയന്ത്രണ അതോറിറ്റി
എഡിറ്റര്‍
Wednesday 24th August 2016 2:00pm

food-price

റിയാദ്: ഹോട്ടലില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്ക് അ്മിത വില ഈടാക്കുന്നതിനെതിരെ നടപടിയുമായി സൗദിയിലെ ഭക്ഷ്യവില നിയന്ത്രണ അതോറിറ്റി ബോഡി രംഗത്തെത്തി.

കബ്‌സ പോലുള്ള നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്ക് പല ഹോട്ടലുകളും തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പുമായി ഇവര്‍ രംഗത്തെത്തിയത്.

സൗദിയിലെ പല ഹോട്ടലുകളും മുന്നറിയിപ്പൊന്നും കൂടാതെ തന്നെ ഭക്ഷ്യവില വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വിലവര്‍ധനവ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വ്യക്തമാക്കുന്നു.

Advertisement