എഡിറ്റര്‍
എഡിറ്റര്‍
പാചകവാതക വിലയില്‍ വന്‍വര്‍ധന: ഗാര്‍ഹിക സിലിണ്ടറിന് 230രൂപ കൂട്ടി
എഡിറ്റര്‍
Wednesday 1st January 2014 10:09am

gas-cylinder

ന്യൂദല്‍ഹി: പാചകവാതകത്തിന്റെ വിലയില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായുള്ള സിലിണ്ടറിന് 230.16 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1293.50 രൂപയാകും.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് 714 രൂപ സബ്‌സിഡിയായി ലഭിക്കും.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് പുതിയ വില 2184.50 രൂപയും ആക്കി. 385.95 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ വര്‍ധിപ്പിച്ചത്.

എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് പാചകവാതകത്തിന്റെ വില 2000ന് മുകളില്‍ എത്തുന്നത്.

പുതിയ വില വര്‍ധനവ് വരുന്നതോടെ നികുതിയിനത്തില്‍ 64 രൂപ കൂടി ഉപഭോക്താവിന് നഷ്ടമാകും. ആധാറുമായി സിലിണ്ടറുകളെ ബന്ധിപ്പിക്കാത്തവര്‍ക്ക് സബ്‌സിഡി ലഭ്യമാകില്ല എന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തിയ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍  കുത്തനെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഭൂരിപക്ഷം പേരും ഇനിയും ആധാറുമായി അക്കൗണ്ട് ബന്ധിപ്പിച്ചിട്ടില്ല.  ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Advertisement