മെഴ്‌സിഡീസ് ബെന്‍സ് കാറുകളുടെ വില കൂടും. തദ്ദേശീയമായി നിര്‍മിക്കുന്ന മോഡലുകള്‍ക്ക് നാലു ശതമാനം വരെയും ഇറക്കുമതി ചെയ്യുന്ന മോഡലുകള്‍ക്ക് 20 ശതമാനം വരെയും വര്‍ധനയാണ് ജര്‍മന്‍ കമ്പനി പ്രഖ്യാപിച്ചത്.[innerad]

പുതിയ വില ഏപ്രില്‍ ഒന്നിനു നിലവില്‍ വരും. ഉത്പാദന ചെലവിലെ വര്‍ധന, രൂപയുടെ മൂല്യത്തിലുള്ള ചാഞ്ചാട്ടം, ഇറക്കുമതി തീരുവയിലുള്ള വര്‍ധന എന്നീ കാരണങ്ങളാണ് വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ എബര്‍ഹാഡ് കേണ്‍ പറഞ്ഞു.