കൊച്ചി: രൂപയുടെ മൂല്യത്തകര്‍ച്ച കാരണം ഗൃഹോപകരണങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെയും വിലയില്‍  വര്‍ധന. വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍ എന്നീ ഗൃഹോപകരണങ്ങള്‍ക്കും കംപ്യൂട്ടര്‍, സെല്‍ ഫോണ്‍, വാച്ച് എന്നീ ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്കുമാണ് വിലക്കയറ്റം. ടെലിവിഷന്‍ സെറ്റുകളുടെ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.

ഗൃഹോപകരണങ്ങളുടെ വിലയില്‍ രണ്ടു മുതല്‍ എട്ടു ശതമാനം വരെയും സെല്‍ഫോണ്‍ വിലയില്‍ മൂന്നു മുതല്‍ പതിനഞ്ചു ശതമാനം വരെയാണു വില വര്‍ധന. സാധാരണ വാച്ചുകളുടെ വിലയില്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. വിദേശ ബ്രാന്‍ഡുകള്‍ക്കും ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.

Subscribe Us:

കംപ്യൂട്ടര്‍ വിപണിയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളേക്കാള്‍ അസംബ്ള്‍ഡ് ഉല്‍പന്നങ്ങള്‍ക്കാണു വില വര്‍ധിച്ചിരിക്കുന്നത്.

തായ്‌ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കം ഹാര്‍ഡ്‌വെയറുകഖളുടെ ലഭ്യത കുറച്ചതും വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. രൂപ കൂടുതല്‍ ദുര്‍ബലമായാല്‍ പുതുവര്‍ഷത്തില്‍ ഉല്‍പന്നങ്ങള്‍ക്കു വീണ്ടും വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

Malayalam News
Kerala News in English