ന്യൂദല്‍ഹി: രാജ്യക്ക് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് ആശങ്കാ ജനകമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. അരിയുടെയും ഗോതമ്പിന്റെയും കേന്ദ്ര വിഹിതം പൂര്‍ണമായും ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണം. സംസ്ഥാനങ്ങളുടെ അധിക സാമ്പത്തിക വിഹിതം വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 7.75 ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു ബജറ്റിനു മുന്നോടിയായി വിളിച്ച് ചേര്‍ത്ത ധനമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.