ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ എണ്‍പത്തിയൊന്നാമത്തെ ബജറ്റ് ഇന്ന് ലോക്‌സഭയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചു. പ്രണബ് മുഖര്‍ജി അവതരിപ്പിക്കുന്ന ഏഴാമത്തെ ബജറ്റാണ് ഇത്. ഇന്ന് അവതരിപ്പിച്ച പൊതുബജറ്റില്‍ നികുതി നിരക്കുകള്‍ പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

വില വര്‍ധിക്കുന്ന ഉത്പന്നങ്ങള്‍:

സ്വര്‍ണാഭരണങ്ങള്‍, വജ്രം,പ്ലാറ്റിനം
സിഗരറ്റ്/പുകയില ഉല്‍പ്പന്നങ്ങള്‍
എ.സി, ഫ്രിഡ്ജ്
ഹോട്ടല്‍ ആഹാരം
മെമ്മറി കാര്‍ഡുകള്‍
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍
ആഡംബര കാറുകള്‍
ഇറക്കുമതി ചെയ്യുന്ന സൈക്കിള്‍
വിമാന ടിക്കറ്റ്
ആഡംബര ഉല്‍പന്നങ്ങള്‍

വില കുറയുന്ന ഉത്പന്നങ്ങള്‍:
മരുന്നുകള്‍, കാന്‍സര്‍/എയ്ഡ്‌സ് മരുന്ന്
എല്‍.സി.ഡി/എല്‍.ഇ.ഡി ടി.വി
ബ്രാന്‍ഡഡ് വെള്ളി ആഭരണങ്ങള്‍
റെഡിമെയ്ഡ് വസ്ത്രങ്ങള്‍
സിഎഫ്എല്‍ വിളക്കുകള്‍
കാപ്പി, അയഡിന്‍ ഉപ്പ്
സിനിമാ ടിക്കറ്റ് നിരക്ക്
പ്ലാന്റേഷന്‍ ഉപകരണങ്ങള്‍
റെയില്‍ സുരക്ഷാ ഉപകരണങ്ങള്‍, റെയില്‍, റോഡ് നിര്‍മ്മാണ ഉപകരണങ്ങള്‍

Malayalam news

Kerala news in English