എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതിയുടെ പുരസ്‌കാരം കിട്ടിയ പ്രഥമാധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് സസ്‌പെന്‍ഷനില്‍
എഡിറ്റര്‍
Friday 1st November 2013 8:15pm

pamod-kumar-swaine

മല്‍ക്കാങ്കിരി, ഒഡീഷ: രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ പ്രഥമാധ്യാപകന്‍ തന്റെ സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് ആരോപണം.

പ്രമോദ് കുമാര്‍ സ്വെയ്ന്‍ എന്ന ഇദ്ദേഹം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഒഡീഷയിലെ മല്‍ക്കാങ്കിരി ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിന് ശേഷമാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മല്‍ക്കാങ്കിരി ജില്ലാ സബ് കളക്ടര്‍ നൃപരാജ് സാഹു പറഞ്ഞു.

അന്വേഷണത്തെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറാണ് സ്വെയ്‌നിനെ സസ്‌പെന്‍ഡ് ചെയ്തത്.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മുറിയിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.

പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഇദ്ദേഹം പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.ആദ്യം പൊലീസില്‍ പരാതിപ്പെടാതിരുന്ന മാതാപിതാക്കള്‍ പ്രഥമാധ്യാപകനെ കൈകാര്യം ചെയ്യുകയാണുണ്ടായത്.

ഏതാനും വര്‍ഷം മുമ്പ് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ്് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.അധ്യാപികയെ പീഡിപ്പിച്ചതിന് ഒരു സ്്കൂള്‍ സബ് ഇന്‍സ്‌പെക്ടറിനെ അറസ്റ്റ് ചെയത് ജയിലിലയച്ചതിന് തൊട്ട്പിന്നാലെയാണ് ഇത്. അധ്യാപിക പിന്നീട് തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

Advertisement