എഡിറ്റര്‍
എഡിറ്റര്‍
ഐഫോണ്‍ 5 നെ വെല്ലുവിളിക്കാന്‍ എല്‍.ജി ഒപ്റ്റിമസ് ജി
എഡിറ്റര്‍
Tuesday 18th September 2012 11:01am

ആപ്പിള്‍ ഐഫോണ്‍ 5 ന് പിന്നാലെ ടെക്‌നോളജിയില്‍ വിപ്ലവം തീര്‍ക്കാന്‍ കൊറിയന്‍ കമ്പനി എല്‍.ജി എത്തുന്നു. എല്‍.ജി ഒപ്റ്റിമസ് ജി യുമായാണ് എല്‍.ജി എത്തുന്നത്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വന്‍ മാറ്റങ്ങളുണ്ടാക്കാനായാണ് എല്‍.ജി ഒപ്റ്റിമസ് ജി എത്തുന്നതെന്നാണ് ടെക് ലോകത്ത് നിന്നും കേള്‍ക്കുന്ന വാര്‍ത്ത. എല്‍.ജിയുടെ ആദ്യ എല്‍.ടി.ഇ സ്മാര്‍ട്‌ഫോണ്‍ എന്ന പ്രത്യേകതയും ഒപ്റ്റിമസ് ജിക്കുണ്ട്.

Ads By Google

ക്വാട്‌സ് കോര്‍ പ്രോസസ്സറാണ് ഇതിനുള്ളത്. 4.7 ഇഞ്ച് എച്ച്ഡി ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഒപ്റ്റിമസ് ജിക്കുള്ളത്.1280-768 പിക്‌സല്‍ റെസല്യൂഷനാണുള്ളത്. ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്‍വിച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒപ്റ്റിമസ് ജിയില്‍ 2 ജിബി റാമും 32 ജി.ബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്.

13 മെഗാപിക്‌സല്‍ അള്‍ട്രാ സ്ലിം ക്യാമറയും ഉണ്ടെന്നാണ് അറിയുന്നത്. അതേസമയം, ചില രാജ്യങ്ങളില്‍ മാത്രമേ അള്‍ട്രാ സ്ലിം ക്യാമറ ലഭ്യമാകുകയുള്ളൂ എന്നും മറ്റിടങ്ങളില്‍ 8 മെഗാപിക്‌സല്‍ ക്യാമറയാണുണ്ടാവുക എന്നുമാണ് അറിയുന്നത്.

നാളെയാണ് ഒപ്റ്റിമസ് ജി വിപണിയിലെത്തുന്നത്. ഇതിന്റെ വിലയെ കുറിച്ചോ ഡിസൈനിനെ കുറിച്ചോയുള്ള വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Advertisement