എഡിറ്റര്‍
എഡിറ്റര്‍
പ്രസിഡന്റ്‌സ് ട്രോഫി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എഡിറ്റര്‍
Thursday 1st November 2012 11:00am

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്കാണ് മത്സരങ്ങള്‍ തുടങ്ങുന്നത്.

നാല് ട്രാക്കുകളിലായി 18 ചുണ്ടന്‍വള്ളങ്ങളും നാല് വനിതാ തെക്കനോടി വള്ളങ്ങളും 32 ചെറുവള്ളങ്ങളുമടക്കം 54 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.

ഉച്ചയ്ക്ക് 1.30നു ജില്ലാ കലക്ടര്‍ പി.ജി. തോമസ് പതാക ഉയര്‍ത്തുന്നതോടെ ജലോല്‍സവത്തിനു തുടക്കമാകും. രണ്ടിനു സാനിയ മിര്‍സ മത്സരം ഉദ്ഘാടനം ചെയ്യും.

Ads By Google

ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിനൊപ്പം വരാന്‍ സാനിയ ആലോചിച്ചിരുന്നുവെങ്കിലും അതുണ്ടാകില്ല. മാതാവ് നസീമയാണ് സാനിയയുടെ കൂടെ വരുന്നത്.

പുലര്‍ച്ചെ ഒന്നിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അവര്‍ റോഡ് മാര്‍ഗം കൊല്ലത്തെത്തി ദ് റാവിസ് ഹോട്ടലില്‍ തങ്ങും. ഉച്ചയ്ക്ക് 1.45ന് കെ.എസ്.ആര്‍.ടി.സി ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് സബ്ഡിവിഷന്‍ ഓഫിസിനു മുന്നിലെ പന്തലില്‍ സാനിയ എത്തും.

മത്സരത്തിന് ശേഷം 4.30ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.  ഇന്നു സമ്പൂര്‍ണ കേന്ദ്രമന്ത്രിസഭ നടക്കുന്നതിനാല്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും എത്തില്ല.

Advertisement