ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എസ് ലല്ലിയെ സസ്‌പെന്റ് ചെയ്തു. ഇതുസംബന്ധിച്ച ശുപാര്‍ശയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഒപ്പുവച്ചു. ലല്ലിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.

അഴിമതി, സാമ്പത്തിക ക്രമക്രേടുകള്‍ നിയമപരമായ നടപടിക്രമങ്ങളില്‍ വീഴ്ച തുടങ്ങിയ ആരോപണങ്ങളാണ് ലല്ലിയ്‌ക്കെതിരെ നിലനില്‍ക്കുന്നത്. സാമ്പത്തിക ക്രമക്രേടുകളില്‍ ലല്ലി ഉള്‍പ്പെട്ടിട്ടുണ്ടെന്ന കേന്ദ്രവിജിലന്‍സ് കമ്മീഷണറുടെ കണ്ടെത്തിയിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രപതിക്ക് നല്‍കിയിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ തീരുമാനം.

Subscribe Us:

വിവാദമായ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വിതരണവാകാശവുമായി ബന്ധപ്പെട്ടും ലല്ലിയുടെ പേരില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗെയിംസിന്റെ വിതരണാവകാശം എസ്.ഐ.എസ് ലൈവ് എന്ന കമ്പനിക്ക് നല്‍കിയത് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണെന്നതാണ് പ്രധാന ആരോപണം.