എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം- ശിവസേന സഖ്യം; ബി.ജെ.പിക്കെതിരായ സഖ്യം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു
എഡിറ്റര്‍
Thursday 23rd March 2017 6:43pm

 

മുംബൈ: നാസിക് ജില്ലാ പരിഷത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്-സിപി.ഐ.എം- ശിവസേന സഖ്യം നേടിയെടുത്തു. ബി.ജെ.പിക്കെതിരായാണ് ശിവസേന നേതൃത്വം നല്‍കുന്ന മുന്നണി നാസിക്കില്‍ സംഖ്യം ചേര്‍ന്നത്.


Also read കൈയ്യില്‍ ഉമ്മവെച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ‘ഇനി ഞാന്‍ ഈ കൈ കഴുകുന്നില്ല’; മുന്തിരിവള്ളികളുടെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മഞ്ജു 


ശിവസേനയിലെ ശീതള്‍ സാംഗ്ളെയാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ എട്ട് അംഗങ്ങളുടേയും സി.പി.ഐ.എമ്മിന്റെ മൂന്ന് അംഗങ്ങളുടേയും പിന്തുണയോടെയാണ് ശീതള്‍ സാംഗ്ളെ ജില്ലാ പ്രസിഡണ്ടായത്. കോണ്‍ഗ്രസിന്റെ നയ്ന ഗവിറ്റാണ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.

15 അംഗങ്ങളുള്ള ബി.ജെ.പിയുടെ പിന്തുണ തേടാതെയാണ് നാസികില്‍ ശിവസേന ഇതര കക്ഷികളുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത്. ശിവസേനക്ക് 25 അംഗങ്ങളാണ് ജില്ലാ കൗണ്‍സിലില്‍ ഉള്ളത്. സാംഗ്‌ളെയുടേയും ഗവിറ്റിന്റെയും വിജയശേഷം ബാല്‍താക്കറേയ്ക്കും സോണിയാ ഗാന്ധിയ്ക്കും മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ശിവസേനാംഗങ്ങള്‍ വിജയം ആഘോഷിച്ചത്.

നാസിക്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശിവസേന ബിജെപി പിന്തുണ സ്വീകരിച്ചിരുന്നില്ല. കോണ്‍ഗ്രസ്- സി.പി.ഐ.എം പിന്തുണ സ്വീകരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്‍.സി.പി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തു. തെരഞെടുപ്പിനു ശേഷം നടന്ന യോഗത്തില്‍ ശീതള്‍ സാംഗ്ളെയും നയ്ന ഗവിറ്റും ബാല്‍ താക്കറേയേയും സോണിയാ ഗാന്ധിയെയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.

1960-70 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകളും ശിവസേനയും തമ്മില്‍ മൂംബൈയില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയായിരുന്നു ബാല്‍ താക്കറെ സംസ്ഥാനത്ത് ശിവസേനയെ ഉയര്‍ത്തിക്കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദേശീയ രാഷ്ട്രീയത്തില്‍ നിന്നു വ്യത്യസ്തമായ സഖ്യങ്ങള്‍ക്കാണ് ശിവസേനയും ബി.ജെ.പിയും നേതൃത്വം കൊടുക്കുന്നത്.

Advertisement