Categories

പി.ജെ.തോമസിന്റെ സി.വി.സി നിയമനം രാഷ്ട്രപതി റദ്ദാക്കി

ന്യൂദല്‍ഹി: പി.ജെ.തോമസിന്റെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നിയമനം റദ്ദാക്കി രാഷ്ട്രപതി ഉത്തരവിറക്കി.സുപ്രീംകോടതി വിധിയുടെ പശ്്ചാത്തലത്തിലാണ് രാഷ്ട്രപതിഭവന്‍ നിയമനം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവ്യൂഹര്‍ജി നല്‍കാനിരിക്കെയാണ് നിയമനം റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത്. സി.വി.സി നിയമത്തിലെ ആറാം വകുപ്പ് പ്രകാരം മുഖ്യവിജിലന്‍സ് കമ്മീഷണറെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് റിവ്യൂഹരജി നല്‍കാനിരുന്നത്.

കൂടാതെ ഭരണഘടനയുടെ  145ാം വകുപ്പ് പ്രകാരംഭരണഘടനാപരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടത് അഞ്ചംഗബെഞ്ചാണെന്നും, പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതിയാണ് തന്നെ നിയമിച്ചതെന്നും ഈ സമതിയുടെ ഭാഗം കേള്‍ക്കാതെയാണ് തന്നെ നീക്കംചെയ്യാനുള്ള തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനിരിക്കെയാണ് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കിയത്.

ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ അടങ്ങുന്ന മൂന്നംഗബെഞ്ചാണ് തോമസിനെ കേന്ദ്രവിജിലന്‍സ് സ്ഥാനത്തു നിന്നും നീക്കിയത്.ഏറെ വിവാദങ്ങള്‍ക്കുശേഷമാണ് പി.ജെ തോമസിന്റെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.