ന്യൂദല്‍ഹി: ഒരാഴ്ചത്തെ വിദേശപര്യടനത്തിന്റെ ഭാഗമായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദക്ഷിണകൊറിയയിലേക്ക് പുറപ്പെട്ടു. ഇന്ത്യയും കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം.

ദക്ഷിണ കൊറിയയ്ക്കു പുറമെ മംഗോളിയയും രാഷ്ട്രപതി സന്ദര്‍ശിക്കും. ചൊവ്വാഴ്ചയാണ് മംഗോളിയയിലേക്കു പോവുക.

Subscribe Us:

ദക്ഷിണ കൊറിയ പ്രസിഡന്റ് ലീ മ്യുങ്ബാക്ക് 2010 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചതു മുതല്‍ ആ രാജ്യവുമായി മികച്ച ബന്ധം ഇന്ത്യ പുലര്‍ത്തുന്നുണ്ട്. സുരക്ഷയും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഈ ബന്ധം നയതന്ത്ര തലത്തിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ഇതിന്റെ ഭാഗമായാണു സന്ദര്‍ശനമെന്നും ഇന്നലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ആണവ സഹകരണം, വ്യാപാരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രപതി ഇരുരാജ്യങ്ങളുടെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തും.