എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 19ന്
എഡിറ്റര്‍
Tuesday 12th June 2012 5:47pm

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂലൈ 19നാണ് വോട്ടെടുപ്പ് നടക്കുക. ജൂലൈ 22ന് വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് പറഞ്ഞു.

ജൂണ്‍ 16ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 30ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. ജൂലൈ 2ന് നാമനിര്‍ദേശ പത്രികയില്‍ സൂക്ഷ്മ പരിശോധന നടക്കും. ജൂണ്‍ നാലാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.

Advertisement