എഡിറ്റര്‍
എഡിറ്റര്‍
ഗാരി കേസ്റ്റന് രാഷ്ട്രപതിയുടെ അനുമോദനം
എഡിറ്റര്‍
Thursday 3rd May 2012 5:53pm

പ്രെടോറിയ: ലോക കപ്പ് നേടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സജ്ജമാക്കിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഗാരി കേസ്റ്റനെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അനുമോദിച്ചു. കേസ്റ്റന്റെ മികച്ച കോച്ചിംങ്ങാണ് ടീമിന് കപ്പ് നേടാന്‍ സഹായമായതെന്ന് അവര്‍ പറഞ്ഞു.ഇന്ത്യന്‍ വിജയത്തിന് പിന്നിലെ ദക്ഷിണാഫ്രിക്കന്‍ കൈയ്യാണിതെന്നും അവര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ കൈകോര്‍ത്ത് തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.

ഗാരി കേസ്റ്റന്‍ 101 ടെസ്റ്റ് മത്സരങ്ങളും 185 ഏകദിന മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 1993-2004 കാലഘട്ടത്തില്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 7000 റണ്‍സും ഏകദിനത്തില്‍ 6000 റണ്‍സുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. 2008 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാണ് അദ്ദേഹം.

 

 

 

Malayalam News

Kerala News in English

Advertisement