എഡിറ്റര്‍
എഡിറ്റര്‍
രാഷട്രപതി സ്ഥാനം;അന്‍സാരി, പ്രണബ് ആരെ വേണമെങ്കിലും പിന്തുണയ്ക്കാമെന്ന് ഇടതുപക്ഷം
എഡിറ്റര്‍
Thursday 24th May 2012 8:15am

ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉപരാഷ്ട്രപിതി ഹമിദ് അന്‍സാരിയേയോ ധനമന്ത്രി പ്രണാബ് മുഖര്‍ജിയേയോ പിന്തുണയ്ക്കാമെന്ന് ഇടതു പാര്‍ട്ടികള്‍. ജനകീയ വിഷയങ്ങള്‍ അണ്ണാഹസാരെ പോലുള്ളവരുടെ കൈകളില്‍ നിന്ന് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഒരു മാസത്തെ പ്രചരണ പരിപാടികള്‍ നടത്താനും ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു. ഇടതു പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം പി.എ സാങ്മ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കണ്ട് രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണ ആവശ്യപ്പെട്ടിരുന്നു. പട്ടിക വര്‍ഗ്ഗ കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കിലും സാങ്മ ബി.ജെ.പി. സ്ഥാനാര്‍ത്ഥി തന്നെയാണെന്നും യോഗം വിലയിരുത്തി.

കഴിഞ്ഞ തവണ പ്രണബിനെ ഇടതു പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ അന്ന് കോണ്‍ഗ്രസ് അതിനു തയ്യാറായില്ല. പ്രണബിനെ സര്‍ക്കാരില്‍ ആവശ്യമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അന്ന് പറഞ്ഞിരുന്നത്.

Advertisement