എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തിന്റെ ശുചിത്വം സ്ത്രീകളെ ആശ്രയിച്ചിരിക്കുന്നെന്ന് രാഷ്ട്രപതി
എഡിറ്റര്‍
Thursday 22nd March 2012 9:50am

ന്യൂദല്‍ഹി: രാജ്യത്തിന്റെ ശുചിത്വം സ്ത്രീകളെയും കുട്ടികളെയും ആശ്രയിച്ചിരിക്കുന്നെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. നിര്‍മല്‍ ഗ്രാം പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പരിസര ശുചിത്വത്തിനുവേണ്ടി അനിത ഭായ് നറേയും ഉഷ ചോമാറും നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞത്. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ധൈര്യം കാണിക്കുകയും ചെയ്തവരാണ് ഇവരെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദുരിതമനുഭവിക്കുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണിവരെന്നും പ്രതിഭാ പട്ടീല്‍ അഭിപ്രായപ്പെട്ടു. ഭര്‍ത്തൃവീട്ടില്‍ ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ ദിവസം തന്നെ അവിടെ നിന്നും സ്വന്തം വീട്ടില്‍വരികയും ടോയ്‌ലറ്റ് നിര്‍മിച്ചശേഷമേ തിരിച്ചുപോകൂവെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് അനിത ശ്രദ്ധിക്കപ്പെട്ടത്. രാജസ്ഥാന്‍ സ്വദേശിയായ ഉഷയാണ് പാരീസില്‍ നടന്ന സെമിനാറില്‍ ശുചീകരണ തൊഴിലാളികളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചത്.

ദേശീയ പ്രാധാന്യമുള്ള പരിപാടികളില്‍ ഇത്തരം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശിനെ പ്രതിഭാ പാട്ടീല്‍ അഭിനന്ദിച്ചു.

Malayalam News

Kerala News In English

Advertisement