എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് റൈസ് നൂഡില്‍സ്
എഡിറ്റര്‍
Thursday 28th August 2014 11:15pm

chinese-nudles

ഭക്ഷണം കഴിക്കാന്‍ മടിപിടിക്കുന്ന കുട്ടിക്കുറുമ്പുകാര്‍ക്ക് നല്‍കാവുന്ന സ്‌പെഷ്യല്‍ രുചിയാണ് ചൈനീസ് റൈസ് നൂഡില്‍സ്. നൂഡില്‍സ് കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവം കുട്ടിപ്പട്ടാളത്തിന്റെ മനസ്സ് കീഴടക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട.

ചേരുവകള്‍

നൂഡില്‍സ്              250 ഗ്രാം
ബസുമതി റൈസ്        250 ഗ്രാം
കാപ്‌സിക്കം            1 എണ്ണം
സവാള                2 എണ്ണം

സ്പ്രിംഗ് ഒനിയന്‍        2 എണ്ണം

കാരറ്റ്(അരിഞ്ഞത്)        1/4 കപ്പ്
ബീന്‍സ്(അരിഞ്ഞത്)     1/4 കപ്പ്
ചുവന്ന മുളക്            2 എണ്ണം

ഷിഷ്വാന്‍ സോസ്        4 ടേബിള്‍ സ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍    4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബസുമതി അരി വേവിച്ച് മാറ്റി വെച്ച ശേഷം നൂഡില്‍സ് 200 ഗ്രാം വേവിച്ച് വെക്കുക. ബാക്കി 50 ഗ്രാം വറുത്തു വെക്കണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ ചുവന്ന മുളക് ഇട്ട് അരിഞ്ഞ് വെച്ച  ചേരുവകളും ചേര്‍ത്ത് വഴറ്റി അതിലേക്ക് സോസ് ഒഴിച്ച് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് അതിനു മുകളില്‍ വറുത്ത നൂഡില്‍സ് ഇടാം. വെജിറ്റബില്‍സ് മുറിച്ച് വെച്ച് സോസും ഒഴിച്ച് അലങ്കരിച്ച് വിളമ്പാം.

Advertisement