Categories

റജീനയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍; പണം ലഭിച്ചുവെന്ന് മൊഴി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രധാന സാക്ഷിയായിരുന്ന റജീനയുടെ ഭര്‍ത്താവ് പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിപിടിക്കേസിലാണ് പ്രമോദിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഐസ്‌ക്രീം കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മൊഴിയെടുക്കലെന്നാണ് റിപ്പോര്‍ട്ട്. ഐസ്‌ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട അസി.കമ്മീഷണര്‍ ജെയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രമോദിനെ അറസ്റ്റ് ചെയ്തത്.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പ്രമോദില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. മൊഴി മാറ്റി പറയുന്നതിന് വീടും പണവും ലഭിച്ചതായി പ്രമോദ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഐസ്‌ക്രീം കേസില്‍ പ്രമോദിനെ സാക്ഷിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇന്നുരാവിലെയാണ് പന്തീരാങ്കാവ് മുതുവനത്തറയിലെ വീട്ടില്‍ നിന്നും നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രമോദിനെ അറസ്റ്റുചെയ്തത്. ഐസ്‌ക്രീം കേസില്‍ മൊഴിമാറ്റിയതിന് റജീനക്ക് പ്രതിഫലമായി ലഭിച്ച വീടും സ്വത്തുമെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പ്രമോദിന്റെ പേരിലാണെന്നും ഇയാളെ ഗള്‍ഫില്‍ കൊണ്ടുപോയത് താനാണെന്നും റൗഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ, റെജീനയെയും അമ്മയെയും ആക്രമിച്ചെന്ന കേസില്‍ പ്രമോദിനെ കോടതിയില്‍ ഹാജരാക്കി. ഈ കേസില്‍ നേരത്തെ വാറന്‍ഡ് അയച്ചെങ്കിലും കോടതിയില്‍ ഹാജരായിരുന്നില്ല. ഈ കേസിലാണ് ഇന്ന് പോലീസ് പ്രമോദിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പാണ് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ നടന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.