ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ നിര്‍ണായകമായ മല്‍സരത്തില്‍ ലിവര്‍പൂള്‍ 2-1ന് ബോള്‍ട്ടണ്‍ വാന്‍ഡറേഴ്‌സിനെ തോല്‍പ്പിച്ചു. ഫെര്‍ണാണ്ടോ ടോറസിന്റേയും ജോ കോളിന്റേയും ഗോളുകളാണ് ലിവര്‍പൂളിന് വിജയം സമ്മാനിച്ചത്.

വിജയം മാത്രം ലക്ഷ്യമിട്ടാണ് ലിവര്‍പൂള്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ 43 ാം മിനുറ്റില്‍ കെവിന്‍ ഡേവിസ് ലിവര്‍പൂളിനെ ഞെട്ടിച്ചു. ഫ്രീകിക്കിലൂടെ നേടിയ ഗോള്‍ ബോള്‍ട്ടണിനെ മുന്നിലെത്തിച്ചു. എന്നാല്‍ ടോറസിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കി.

Subscribe Us:

തുടര്‍ന്ന് കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ജോ കോള്‍ നേടിയ ഗോള്‍ ലിവര്‍പൂളിന് വിജയം സമ്മാനിച്ചു. ക്ലബ്ബില്‍ ചേര്‍ന്നശേഷം കോള്‍ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.

41 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെയാണ് ഒന്നാംസ്ഥാനത്തുള്ളത്. 21 മല്‍സരങ്ങളില്‍ നിന്നും 41 പോയിന്റ് നേടിയ സിറ്റി രണ്ടാംസ്ഥാനത്തുണ്ട്. ആര്‍സനല്‍ മൂന്നാംസ്ഥാനത്തും ടോട്ടന്‍ഹാം നാലാംസ്ഥാനത്തുമാണ്.