ന്യൂയോര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് കാലിടറുന്നു. തുടര്‍ച്ചയായ തോല്‍വികളില്‍ ഉലയുന്ന ടീമിന് ബ്രിമിംഗ്ഹാമില്‍ നിന്നും ഒരു ഗോളിന്റെ തോല്‍വി നേരിടേണ്ടി വന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിക്കൊപ്പമെത്തി.

ബ്രിമിംഹാമിന്റെ വെറ്ററന്‍താരം ലീ ബോയറാണ് ചെല്‍സിയുടെ കഥകഴിച്ച ഗോള്‍ നേടിയത്. നാലുവര്‍ഷത്തിനുശേഷമാണ് ചെല്‍സി തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങുന്നത്. അതിനിടെ ആര്‍സനല്‍ 3-2ന് ടോട്ടനത്തോട് തോറ്റു. സമീര്‍ നാസ്‌റി, മരിയന്‍ ചാംക് എന്നിവര്‍ ആര്‍സനലിനായി ഗോള്‍ നേടിയപ്പോള്‍ ഗരത് ബാലെ, സെസ് ഫാബ്രിഗസ്, യൂനെസ് കബോള്‍ എന്നിവര്‍ എന്നിവര്‍ ടോട്ടനത്തിനായി വലകുലുക്കി.

അതിനിടെ വീഗനെതിരേ നേടിയ 2-0 ജയം മാഞ്ചസ്റ്റര്‍ സിറ്റിയെ പോയിന്റ് പട്ടികയില്‍ ചെല്‍സിക്കൊപ്പമെത്തിച്ചു. പാട്രിക് എവ്‌റ, ജാവിയര്‍ ഹൊര്‍ണോണ്ടസ് എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. 14 കളികളില്‍ നിന്നും 28 പോയിന്റോടെ ചെല്‍സിയും യുണൈറ്റഡും ഒപ്പത്തിനൊപ്പമാണ്. 26 പോയിന്റമായി ആര്‍സനല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു.