ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ ആഴ്‌സനല്‍ കരുത്തരായ ചെല്‍സിയെ 3-1ന് തവിടുപൊടിയാക്കി. വിജയത്തോടെ 35 പോയിന്റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് ആഴ്‌സനല്‍ മുന്നേറിയിട്ടുണ്ട്.

സെസ് ഫാബ്രിഗാസ്, തിയോ വാല്‍ക്കോട്ട്, അലക്‌സ് എന്നിവരാണ് ആഴ്‌സനലിനായി ഗോള്‍ നേടിയത്. ചെല്‍സിയുടെ ഏകഗോള്‍ ബ്രെന്‍സ്ലാവ് ഇവാനോവികാണ് നേടിയത്.

Subscribe Us:

നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 17 മല്‍സരങ്ങളില്‍ നിന്നും യുണൈറ്റഡിന് 37 പോയിന്റുണ്ട്. രണ്ടാംസ്ഥാനത്തുള്ള ആഴ്‌സനലിന് 18 മല്‍സരങ്ങളില്‍ നിന്നും 35 പോയിന്റാണുള്ളത്. 35 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്തും 31 പോയിന്റോടെ ചെല്‍സി നാലാംസ്ഥാനത്തുമാണ്.