ലണ്ടന്‍: പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ വമ്പന്‍ ജയവുമായി ചെല്‍സി വീണ്ടും കളം നിറഞ്ഞു. ബ്ലാക്ക് പൂളിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. ഇരട്ടഗോളോടെ ഫ്രാങ്ക് ലമ്പാര്‍ഡും ഒരുഗോള്‍ നേടിയ ക്യാപ്റ്റന്‍ ടെറിയുമാണ് നീലക്കുപ്പായക്കാര്‍ക്കായി തിളങ്ങിയത്.

ഇരുപതാം മിനുറ്റില്‍ ക്യാപ്റ്റന്‍ തന്നെയാണ് ചെല്‍സിയുടെ ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് 63,66 മിനുറ്റുകളില്‍ ലമ്പാര്‍ഡ് ഗോള്‍നേടി. 89 ആം മിനുറ്റില്‍ ജേസണ്‍ പന്‍ജന്‍ ബ്ലാക്ക്പൂളിനായി ഏകഗോള്‍ നേടി. എന്നാല്‍ ക്ലബ്ബില്‍ ചേക്കേറിയശേഷം മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ഫൊര്‍ണാണാണ്ടോ ടോറസ് ഇത്തവണയും നിറം മങ്ങി. ദിദിയര്‍ ദ്രോഗ്‌ബേയും കളിക്കളത്തില്‍ നിഴല്‍മാത്രമായി ഒതുങ്ങി.

60 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പട്ടികയില്‍ ഒന്നാമത്. 57 പോയിന്റുള്ള ആര്‍സനല്‍ രണ്ടാതും 53 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതുമാണ്.