എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന് ആര്‍.എസ്.പിയെ വിമര്‍ശിക്കാന്‍ അധികാരമില്ല: എന്‍.കെ പ്രേമചന്ദ്രന്‍
എഡിറ്റര്‍
Tuesday 11th March 2014 1:33pm

nk-ramachndran

 കൊച്ചി: അര്‍.എസ്.പിയെ വിമര്‍ശിക്കാന്‍ സി.പി.ഐ.എമ്മിന് അധികാരമില്ലെന്ന ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍.

ഇടത് മുന്നണിയില്‍ തുടരുന്ന കാലത്ത് പോലും രാഷ്ട്രീയ പ്രതികരണങ്ങളുടെ കാര്യത്തില്‍ പരിമിതി ഉണ്ടായിരുന്നു.

നിലനില്‍പ്പിന്റെ ഭാഗമായാണ് ആര്‍.എസ്.പി ഇടത് മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നത്.

സി.പി.ഐ.എമ്മിന്റെ നിലനില്‍പ്പിന്റെ ഭാഗമായിട്ടായിരുന്നു തമിഴ്‌നാട്ടില്‍ ജയലളിതയുമായി സഖ്യത്തിന ശ്രമിച്ചിരുന്നത് അതേ നിലപാടാണ് ആര്‍.എസ്.പി കേരളത്തില്‍ സ്വീകരിച്ചത് – പ്രേമചന്ദ്രന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും കൊല്ലത്ത് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും  പ്രേമചന്ദ്രന്‍
വ്യക്തമാക്കി.

യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനം പരസ്യപ്പെടുത്തുന്നത് വരെ എല്‍.ഡിഎഫ് നേതാക്കളാരും അനുനയ ചര്‍ച്ചയ്ക്കായി ഫോണില്‍ പോലും ബന്ധപ്പെട്ടില്ലെന്നും  പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ആര്‍.എസ്.പിയെ മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിരുന്നു.

Advertisement