എഡിറ്റര്‍
എഡിറ്റര്‍
പ്രേമചന്ദ്രന് ആര്‍എസ്പി ചിഹ്നത്തില്‍ മത്സരിക്കാം
എഡിറ്റര്‍
Wednesday 26th March 2014 6:12pm

nk-premachandran

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് ആര്‍എസ്പിയുടെ ഔദ്യോഗിക ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും ഉപയോഗിക്കാമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രേമചന്ദ്രന്‍ ആ ചിഹ്നം ഉപയോഗിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ആര്‍എസ്പിയുടെ ബംഗാള്‍ ഘടകം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചിഹ്നം അനുവദിക്കാന്‍ തീരുമാനമായത്.

പ്രേമചന്ദ്രന്‍ ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ സാഹചര്യത്തില്‍ ആര്‍എസ്പിയുടെ ഔദ്യോഗിക ചിഹ്നം അനുവദിക്കുന്നതിനെതിരെ എല്‍ഡിഎഫ് നേരത്തെ പരാതി നല്‍കിയിരുന്നു.

ദേശീയതലത്തില്‍ ആര്‍എസ്പി എല്‍ഡിഎഫിനൊപ്പമാണെന്നും ആര്‍എസ്പി ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും ആര്‍എസ്പി നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് ഉപയോഗിക്കുന്നതെന്നും കാണിച്ചായിരുന്നു പരാതി നല്‍കിയത്.

കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.എസ്.പി ഇടത് മുന്നണി വിട്ട് യു.ഡി.എഫില്‍ ലയിച്ചത്.  ഇതേത്തുടര്‍ന്ന് ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.

Advertisement