എഡിറ്റര്‍
എഡിറ്റര്‍
പ്രീതി സിന്‍ഡ മടങ്ങി വരുന്നു. ചിത്രം സെപ്തംബര്‍ 21 എത്തും
എഡിറ്റര്‍
Saturday 16th June 2012 5:07pm

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഇന്ത്യന്‍ റുപ്പീയിലെ ഒരു ഡയലോഗുണ്ട്, ഇതെവിടെയായിരുന്നു..? എന്ന് പൃഥ്വിരാജ് തിലകനോട് ചോദിക്കുന്നത്. അത് പോലെ ബോളീവുഡും ചോദിക്കുകയാണ് നുണക്കുഴിച്ചിരിയുള്ള ആ സുന്ദരിയോട് ഇതെവിടെയായിരുന്നു..?

അഭിനയിച്ചു മടുത്തെന്നു പറഞ്ഞ പ്രീതി തിരിച്ചുവരികയാണ്. പ്രേം സോണി സംവിധാനം ചെയ്യുന്ന ഇഷ്‌ക് ഇന്‍ പാരീസ് എന്ന ചിത്രത്തിലാണ് പ്രീതി വീണ്ടും അഭിനയിക്കുന്നത്. നീരജ് പഥക് സംവിധാനം ചെയ്യുന്ന ബയ്യാജി സൂപ്പര്‍ഹിറ്റ് എന്ന സിനിമയിലും പ്രീതി അഭിനയിക്കുമെന്ന് കേള്‍ക്കുന്നു.

ഫ്രഞ്ച് സിനിമാതാരം ഇസബെല്ലാ അഡ്ജാനിയും ഇഷ്‌ക് ഇന്‍ പാരീസില്‍ അഭിനയിക്കുന്നുണ്ട്. ഒരു പേര്‍ഷ്യന്‍ യുവതിയേയാണ് പ്രീതി ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

Advertisement