ചെറുതോണി : ഇടുക്കി കഞ്ഞിക്കുഴിയില്‍ ഗര്‍ഭിണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 13 കാരന്‍ പിടിയിലായി. ഇടുക്കി ഇഞ്ചപ്പാറ നെല്ലിശ്ശേരി ഷാജഹാന്റെ മകള്‍ സജിന (25) യെയാണ് കഴിഞ്ഞ ഞായറാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

Ads By Google

മാനഭംഗശ്രമം തടഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായ മുറിവാണ് മരണകാരണം.

ഞായറാഴ്ച്ച പശുവിനെ അഴിക്കാന്‍ വീടിനുസമീപമുള്ള പുല്‍മേട്ടിലേക്കു പോയ സജിന ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്  മരിച്ചു കിടക്കുന്നതായി കണ്ടത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സജിന ആറ് മാസം ഗര്‍ഭിണിയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ നമ്പിരാജാണ് സജിനയുടെ ഭര്‍ത്താവ്. നമ്പിരാജ് മതംമാറി അബ്ദുള്ള എന്ന പേര് സ്വീകരിച്ചതിന് ശേഷമായിരുന്നു വിവാഹം. ഇവര്‍ക്ക് എട്ടുമാസം പ്രായമുള്ള മറ്റൊരു കുട്ടിയുമുണ്ട്.