കട്ടക്ക്: ഗര്‍ഭിണിയായ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മുന്‍ ജഡ്ജിയെയും കുടുംബത്തെയും പോലീസ് അറസ്റ്റു ചെയ്തു. ഗുരുതരമായി പരുക്കേറ്റ ജോലിക്കാരി മിനി പ്രഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹനാഥ് നദിയിലുള്ള മണല്‍തിട്ടയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മിനിയെ പോലീസാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. വിമരിച്ച ജഡ്ജും ബന്ധുക്കളും നിര്‍ദേശം നല്‍കിയ പ്രകാരം വാടകക്കൊലയാളികള്‍ തന്നെ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് മിനി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ജഡ്ജിന്റെ മകനുമായി പ്രണയത്തിലായിരുന്നെന്നും ഇപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്നും മിനി വ്യക്തമാക്കി.

‘ അബോഷന്‍ ചെയ്യാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ നിരസിച്ചപ്പോള്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി എന്നെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ പാവപ്പെട്ട കുട്ടിയാണ്. എനിക്ക് നീതിവേണം.’ മിനി പറഞ്ഞു.

മിനിയെ മര്‍ദ്ദിച്ചവശയാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കയ്യും കാലും കെട്ടിയിട്ട് പാലത്തില്‍ നിന്നും മഹാന്തി പുഴയലിക്ക് വലിച്ചെറിയുകയായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ജഡ്ജിന്റെ വീട്ടില്‍ വീട്ടുജോലി ചെയ്യുകയായിരുന്നെന്ന് മിനി പറയുന്നു. അദ്ദേഹത്തിന്റെ മകന്‍ സത്യബ്രത തന്നെ വിവാഹം കഴിച്ചതാണ്. എന്നാല്‍ മറ്റൊരു സ്ത്രീയെ സത്യബ്രതയെകൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കണ്ടപ്പോള്‍ താന്‍ അത് എതിര്‍ത്തതായും മിനി വ്യക്തമാക്കി.

3.5 ലക്ഷം രൂപയാണ് മിനിയെ വധിക്കാന്‍ വേണ്ടി വാടകക്കൊലയാളികള്‍ ആഴശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. ‘ ആരോപണവിധേയരായവര്‍ എന്തു തന്നെ പറഞ്ഞാലും, സാഹചര്യതെളിവുകളും, ഇരയുടെ മൊഴിയും അവര്‍ ചെയ്ത കുറ്റം വെളിവാക്കുന്നതാണ്. യുവതി ഇപ്പോള്‍ ഗുരുതരമായ മുറിവുകളോട് ഐ.സി.യുവിലാണ്. അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുണ്ട്.’

മുന്‍ ജഡ്ജിയും ഭാര്യയും മകനും പോലീസ്  അറസ്റ്റിലാണ്‌

Malayalam News